Description
കേരള രാഷ്ടീയ-ഭരണ രംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സ്യഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ് ഈ ആത്മകഥ. അഴിമതിക്കാര്‍ക്കും സ്ഥാപിത താല്പര്യക്കാര്ക്കും അനഭിമതനായിതീര്‍ന്ന ഡോ. ജേക്കബ് തോമസ് തന്റെ ജീവിതം പറയുമ്പോള്‍, തീവ്രമായ അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു. പ്രകൃതിയിലെ ഓരോ പുല്ക്കൊടിക്കും നീതി കിട്ടണമെന്ന സമഗ്രമായ കാഴ്ചപ്പാട് ഇതിലെ ഓരോ വരിയിലും തെളിയുന്നു. മനുഷ്യനന്മയെക്കുറിച്ചും ഭാവികേരളത്തെക്കുറിച്ചും ആത്മവിശ്വാസം പകരുന്ന വാക്കുകള്‍.
ഈ കാലം കാത്തിരുന്ന പുസ്തകം.