Description
എഴുപതുകളിലും എണ്‍പതുകളിലും തേരുവുകളിലും, കാമ്പസുകളിലും പുതിയൊരു നൈതികബോധത്തിന്റെ രാഷ്ട്രീയം രൂപപ്പെട്ടത് കവിതകളുടെയും നാടകങ്ങളുടെയും ആവിഷക്കാരത്തിലൂടെയായിരുന്നു. കേരളത്തിലെ ആദ്യത്തെ കാമ്പസ് നാടകം ‘വേട്ട’ 1982ലാണ് പ്രസിദ്ധീകരിക്കുന്നത്. വിപ്ലവപ്രസ്ഥാനങ്ങളുടെ തകര്‍ച്ച ഉന്മാദമായും ആത്മഹത്യയായും പടര്‍ന്ന കാലത്തെ യുവത്വം നാടകത്തിലൂടെ നടത്തിയ പോരാട്ട ഗ്രമങ്ങളെയാണ് ഇതിലെ മുഴുവന്‍ രചനകളും പ്രതിനിധീകരിക്കുന്നത്. ജോയ് മാത്യു
എന്ന നടന്റെയും രചയിതാവിന്റെയും ജനനവും വളര്‍ച്ചയും ഈ നാടകങ്ങളില്‍ ദര്‍ശിക്കാം. രംഗഭാഷയുടെ നവീനത വിളംബരം ചെയ്യുന്ന നാടകങ്ങളാണ് ഈ സമാഹാരത്തില്‍, നീതിബോധത്തിന്റെയും സൗന്ദര്യബോധത്തിന്റെയും രാഷ്ട്രീയ ഭാഷയാണ് ഈ നാടകങ്ങള്‍ സംസാരിക്കുന്നത്. അതിജീവനത്തിന്റെ അരങ്ങാവിഷ്ക്കാരമാണ് ഈ നാടകങ്ങള്‍.
Reviews
There are no reviews yet.