Description
ഓര്‍മകള്‍ക്ക് പല നിര്‍വവചനങ്ങളുണ്ട്. ഉച്ചാടനം അതിലൊന്നാണ്. ഒരുകാലത്തെ മറികട്കലാണ് ഓര്‍മയെഴുത്ത്. കരള്‍ പിളര്‍ന്നുകൊണ്ടാണെങ്കിലും കാലത്തെ ഓര്‍മയുടെ ഉളികൊണ്്ട മലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോള്‍ ശില്‍പം എല്ലാവരുടേതുമാകുന്നു. – പ്രിയ എ എസ്.
നിഷ്‌കളങ്കമായ തൃശ്ശൂര്‍ ഭാഷയല്‍ ലളിതവും ഹൃദ്യവുമായ കുറിച്ചിട്ട കൗതുകമുണത്തുന്ന അനുഭവങ്ങള്‍ എവിടെയൊക്കെയോ എഴുത്തുകാരിപോലും അറിയാതെ വലിയ ദാര്‍ശനികതലത്തിലേക്ക് ഉയരുന്നുണ്ട്. കോളേജ് അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ അവര്‍ ഒരേ സമയം വിദ്യാര്‍ത്ഥിനിയും അദ്ധ്യാപികയും ആകുന്നു. ബ്ലാക്ക്‌ബോര്‍ഡിനു മുന്‍പിലും പിന്‍ബഞ്ചിലും നമ്മള്‍ ദീപയുടെ സാന്നിദ്ധ്യമറിയുന്നു. വീട്ടിലെത്തുമ്പോള്‍ സ്‌നേഹമയിയും കൗശലക്കാരിയുമായ അമ്മയാകുന്നു… കുസൃതിക്കാരിയായ മകളോ ഭാര്യയോ സുഹൃത്തോ ആകുന്നു. – കമല്‍
Reviews
There are no reviews yet.