Description
സര്വ്വകലാശാലാവിദ്യാര്ത്ഥികള്ക്കും അധ്യാപകര്‍ക്കും ഏറെ ഉപകരിക്കുന്ന തരത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന കേരളപാണിനീയത്തിന്റെ ഡി സി ബി പതിപ്പ് വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള കേരള പാണിനീയഭാഗങ്ങള്‍ വേര്‍തിരിച്ചറിയാന്‍ ഉപകരിക്കുന്ന അറുപതോളം അടിക്കുറിപ്പുകള്‍ ഇതിലുണ്ട്. മലയാള വ്യാകരണപഠനത്തില്‍ കേരളപാണിനീയത്തിനുശേഷമുണ്ടായ വികാസപരിണാമങ്ങള്‍ അനുബന്ധത്തിലെ ഗ്രന്ഥസൂചിയില്നിന്നു മനസ്സിലാക്കാം. സാങ്കേതികസംജ്ഞകളുടെ പ്രധാനപ്പെട്ട പരാമര്‍ശങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന പദസൂചിയും പ്രകരണം തിരിച്ചുള്ള കാരികാസൂചിയും ഈ പതിപ്പിന്റെ പ്രത്യേകതകളാണ്.
സര്വ്വകലാശാലാപരീക്ഷകളില് ആവര്‍ത്തിച്ചു കാണാറുള്ള ചോദ്യങ്ങള്‍ സമാഹരിച്ചവതരിപ്പിക്കുന്ന ചോദ്യാവലിയാണ് മറ്റൊരു പ്രത്യേകത. വ്യാകരണപഠനം ഊര്‍ജ്ജസ്വലമാക്കാനും വിഷയത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും ഇതുപകരിക്കും. കേരളപാണിനീയത്തിന്റെ ഒന്നാം പതിപ്പും രണ്ടാം പതിപ്പും തമ്മിലുള്ള വ്യത്യാസം, സമകാലിക മലയാള വ്യാകരണപഠനങ്ങള്‍, കേരളപാണിനീയത്തിലെ വൈരുധ്യാത്മകദര്ശനം, നവീനഭാഷാദര്ശനത്തിന്റെ സവിശേഷത, വ്യാകരണത്തെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍, രാജരാജമാര്ഗ്ഗത്തില് ഇനിയുമുണ്ടാ കേണ്ട സമഗ്രസൃഷ്ട്യുന്മുഖ വ്യാകരണം തുടങ്ങിയ വിഷയങ്ങള്‍ അവതരിപ്പിക്കുന്ന ആമുഖപഠനം വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്ക്കുമുപകരിക്കും. ആമുഖപഠനം, അടിക്കുറിപ്പുകള്‍, ഗ്രന്ഥസൂചി, പദസൂചി എന്നിവ ചേര്‍ത്ത് ഈ പതിപ്പ് തയ്യാറാക്കിയത് പ്രസിദ്ധ ഭാഷാഗവേഷകന്നും വൈയാകരണനുമായ ഡോ. സക്കറിയാ സക്കറിയ.
Reviews
There are no reviews yet.