Book AVAN(MAR)JARAPUTHRAN
2
Book AVAN(MAR)JARAPUTHRAN

അവൻ(മാർ) ജാരപുത്രൻ

160.00

In stock

Author: Madhupal Category: Language:   Malayalam
Publisher: Mathrubhumi
Specifications
About the Book

മറ്റുള്ളവർ നടന്നുതീർത്ത, പരിചിതമായ വെട്ടുവഴികളിലൂടെയല്ല മധുപാൽ സഞ്ചരിക്കുന്നത്. ബാലഗംഗാധരൻ ഒരു നല്ല പേരല്ല എന്നതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് കടുവകൾ അലറുമ്പോൾ കാട് വളരുന്നു എന്നത്. ഇതു രണ്ടിന്റെയും തലമല്ല പ്രണയകഥയ്ക്ക്. മധുപാലിന്റെ ഇതിവൃത്തങ്ങളിലൂടെ സഞ്ചരിച്ച് ഞാൻ മധുപാലിനെ കുഴക്കുന്ന വ്യഥകൾ കണ്ടെടുക്കുന്നു. മിക്കവാറും എല്ലാ കഥകളിലും മരണത്തെക്കുറിച്ചുള്ള അടങ്ങാത്ത ജിജ്ഞാസ അയാളെ വേട്ടയാടുന്നുണ്ട്. അത് മരണഭയമല്ല. സാധാരണ മനുഷ്യരെ ജീവിതം ഒരു ശക്തിയുള്ള മഹാപ്രവാഹമായി അടിതെറ്റിച്ചുവീഴ്ത്തി ഒഴുക്കിലൊരിലയെപ്പോലെ അവരെ വഹിച്ചുകൊണ്ടു കുതിക്കുമ്പോൾ ഇതാ ഇവിടെയൊരു മനുഷ്യൻ- അയാൾക്ക് ജീവിത ത്തിന്റെ എല്ലാ കാമനകളിലും വശ്യതയിലും മരണസ്പർശം അനുഭവമാകുന്നു. ജീവിതത്തേക്കാൾ വലിയൊരു സത്യമായി മരണം മധുപാലിനെ വേട്ടയാടുന്നു.
– അഷിത

അയൽപക്കങ്ങൾ വേവുന്ന മണം, അവൾക്ക് കഥപറയാനറിയാം, ചുവപ്പ് ഒരു നീലനിറമാണ്, പ്രണയകഥ, രണ്ടറ്റം, താഴ്വരയിൽ നിന്നും മലയിലേക്ക് കയറുന്നവർ തുടങ്ങി നടപ്പുവഴികളിൽ നിന്നും മാറി സഞ്ചരിക്കുന്ന പതിനൊന്ന് കഥകൾ.

The Author

കോഴിക്കോട് ജനിച്ചു. അച്ഛൻ: കണ്ണൂരുകാരനായ ചെങ്കളത്ത് മാധവമേനോൻ. അമ്മ കാളമ്പത്ത് രുഗ്മിണിയമ്മ. 1985 മുതൽ കഥകളെഴുതുന്നു. 1994-ൽ സിനിമാ സഹസംവിധായകനായി നൂറിൽപ്പരം സിനിമകളിൽ അഭിനയിച്ചു. ആകാശത്തിലെ പറവകൾ, ദൈവത്തിന് സ്വന്തം ദേവൂട്ടി, കാളിഗണ്ഡകി എന്നീ സീരിയലുകളും തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധപയ്യൻ എന്നീ സിനിമകളും സംവിധാനം ചെയ്തു. സീരിയൽ-സിനിമ സംവിധാനത്തിനും മികച്ച ചിത്രത്തിനുമായി കേരളസർക്കാരിൻ്റെയും മറ്റും വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2007-ൽ കൈരളി അറ്റ്ലസ് പുരസ്‌കാരം കഥയ്ക്കു കിട്ടി. കഥകൾ ഇംഗ്ലീഷ്, തമിഴ്, ഹിന്ദി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. തിരക്കഥകൾ എഴുതിയിട്ടുണ്ട്. ഈ ജീവിതം ജീവിച്ചുതീർക്കുന്നത്, ഹീബ്രുവിൽ ഒരു പ്രേമലേഖനം, പ്രണയിനികളുടെ ഉദ്യാനവും കുമ്പസാരക്കൂടും, കടൽ ഒരു നദിയുടെ കഥയാണ്, ഫേസ്ബുക്ക്, ജൈനിമേട്ടിലെ പശുക്കൾ, അവൻ(മാർ) ജാരപുത്രൻ, മധുപാലിന്റെ കഥകൾ, പല്ലാണ്ട് വാഴ, വാക്കുകൾ കേൾക്കാൻ ഒരുകാലം വരും, എൻ്റെ പെൺനോട്ടങ്ങൾ, അദ്ഭുതങ്ങൾ കാണും ജീവിതത്തിൽ, തീമുള്ളുകൾ എന്നിവ പ്രധാന കൃതികളാണ്. ഭാര്യ: രേഖ മക്കൾ: മാധവി, മീനാക്ഷി. കേരള സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനാണ് ഇപ്പോൾ. വിലാസം: No. 9, നിർമി ഹോംസ്, കാഞ്ഞിരംപാറ പി.ഒ, 00-695 030. e-mail: madhupalk@gmail.com, kmadhupal@gmail.com

Description

മറ്റുള്ളവർ നടന്നുതീർത്ത, പരിചിതമായ വെട്ടുവഴികളിലൂടെയല്ല മധുപാൽ സഞ്ചരിക്കുന്നത്. ബാലഗംഗാധരൻ ഒരു നല്ല പേരല്ല എന്നതിൽ നിന്നും എത്രയോ വ്യത്യസ്തമാണ് കടുവകൾ അലറുമ്പോൾ കാട് വളരുന്നു എന്നത്. ഇതു രണ്ടിന്റെയും തലമല്ല പ്രണയകഥയ്ക്ക്. മധുപാലിന്റെ ഇതിവൃത്തങ്ങളിലൂടെ സഞ്ചരിച്ച് ഞാൻ മധുപാലിനെ കുഴക്കുന്ന വ്യഥകൾ കണ്ടെടുക്കുന്നു. മിക്കവാറും എല്ലാ കഥകളിലും മരണത്തെക്കുറിച്ചുള്ള അടങ്ങാത്ത ജിജ്ഞാസ അയാളെ വേട്ടയാടുന്നുണ്ട്. അത് മരണഭയമല്ല. സാധാരണ മനുഷ്യരെ ജീവിതം ഒരു ശക്തിയുള്ള മഹാപ്രവാഹമായി അടിതെറ്റിച്ചുവീഴ്ത്തി ഒഴുക്കിലൊരിലയെപ്പോലെ അവരെ വഹിച്ചുകൊണ്ടു കുതിക്കുമ്പോൾ ഇതാ ഇവിടെയൊരു മനുഷ്യൻ- അയാൾക്ക് ജീവിത ത്തിന്റെ എല്ലാ കാമനകളിലും വശ്യതയിലും മരണസ്പർശം അനുഭവമാകുന്നു. ജീവിതത്തേക്കാൾ വലിയൊരു സത്യമായി മരണം മധുപാലിനെ വേട്ടയാടുന്നു.
– അഷിത

അയൽപക്കങ്ങൾ വേവുന്ന മണം, അവൾക്ക് കഥപറയാനറിയാം, ചുവപ്പ് ഒരു നീലനിറമാണ്, പ്രണയകഥ, രണ്ടറ്റം, താഴ്വരയിൽ നിന്നും മലയിലേക്ക് കയറുന്നവർ തുടങ്ങി നടപ്പുവഴികളിൽ നിന്നും മാറി സഞ്ചരിക്കുന്ന പതിനൊന്ന് കഥകൾ.

Reviews

There are no reviews yet.

Add a review

AVAN(MAR)JARAPUTHRAN
You're viewing: AVAN(MAR)JARAPUTHRAN 160.00
Add to cart