Description
ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആര്‍. ശങ്കര്‍ എന്ന മഹാനേതാവിനെക്കുറിച്ച് കേരളത്തിലെ സാഹിത്യകാരന്മാരും രാഷ്ട്രീയനേതാക്കളും ചരിത്രകാരന്മാരും ആത്മീയാചാര്യന്മാരുമുള്‍പ്പെടെ വിവിധ മണ്ഡലങ്ങളില്‍പ്പെട്ടവര്‍ അനുസ്മരിക്കുകയും അപഗ്രഥിക്കുകയും ചെയ്തുകൊണ്ടെഴുതിയ ലേഖനങ്ങളാണ് ആര്‍. ശങ്കര്‍: ഒരു യുഗസ്രഷ്ടാവ്. ലേഖനങ്ങള്‍ക്കു പുറമെ ആര്‍. ശങ്കറുടെ പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള ഈ പുസ്തകം മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി, സമുദായനേതാവ് തുടങ്ങിയ നിലകളിലെല്ലാം കേരളത്തിന്റെ സമസ്തമേഖലകളിലും നിറഞ്ഞുനിന്ന ആ മഹദ്വ്യക്തിത്വത്തെ കൂടുതലറിയാനും വിലയിരുത്താനും സഹായകമായ ഒരു വൈജ്ഞാനികഗ്രന്ഥമാണ്. ഡോ. അഞ്ചയില്‍ രഘു എഡിറ്റുചെയ്ത ഈ ലേഖനസമാഹാരത്തില്‍ പ്രമുഖരായ പ്രൊഫ. എന്‍. കൃഷ്ണപിള്ള, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, മന്നത്തു പത്മനാഭന്‍, എ.പി. ഉദയഭാനു, മഹാകവി എം.പി.അപ്പന്‍, കൗമുദി ബാലകൃഷ്ണന്‍, സുകുമാര്‍ അഴീക്കോട്, കെ.പി.കേശവമേനോന്‍, പനമ്പിള്ളി ഗോവിന്ദമേനോന്‍, കെ. എ. ദാമോദരമേനോന്‍, പി.പി.ഉമ്മര്‍കോയ, സി.ആര്‍. കേശവന്‍വൈദ്യര്‍,ആര്‍. സുഗതന്‍, സി. അച്യുതമേനോന്‍, സി.എച്ച്. മുഹമ്മദ്‌കോയ, എ.കെ. ആന്റണി, ഡോ. പി.സി.അലക്‌സാണ്ടര്‍, ശ്രീമദ് നിജാനന്ദസ്വാമികള്‍, ശ്രീമദ് ബ്രഹ്മാനന്ദസ്വാമികള്‍, സഹോദരന്‍ അയ്യപ്പന്‍, ഡോ.കെ.കെ. രാഹുലന്‍, വെള്ളാപ്പള്ളി നടേശന്‍, ഡോ. എം.എസ്. ജയപ്രകാശ്, മോഹന്‍ശങ്കര്‍, എല്‍. ശശികുമാരി എന്നിങ്ങനെ നാനാതുറകളില്‍പ്പെട്ടവര്‍ ആര്‍. ശങ്കര്‍ എന്ന വ്യക്തിത്വത്തെ അനുസ്മരിക്കുന്നു.
കെ.ആര്‍. ഗൗരിയമ്മയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. എസ്.എന്‍.ഡി.പിയുടെ പ്രവര്‍ത്തനങ്ങളിലൂടെയും മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തില്‍ സാമൂഹികനീതിക്കുവേണ്ടി പ്രവര്‍ത്തിച്ച മഹാനേതാവായാണ് കെ.ആര്‍. ഗൗരിയമ്മ ആര്‍. ശങ്കറെ വിലയിരുത്തുന്നത്. കര്‍മനിരതമായ
സ്വന്തം ജീവിതംകൊണ്ട് കേരളചരിത്രത്തില്‍ വര്‍ണശബളമായ ഒരധ്യായം രചിച്ച ക്രാന്തദര്‍ശിയായ ഒരു നേതാവിനെ ഈ പുസ്തകത്തില്‍ കാണാന്‍ കഴിയും.
Reviews
There are no reviews yet.