Description
സ്വയം നോക്കിച്ചിരിക്കാനും ചിന്തിക്കാനും മലയാളിയെ പ്രേരിപ്പിച്ച ശ്രീനിവാസന്റെ നാല് ജനപ്രിയ തിരക്കഥകളുടെ സമാഹാരം.
ശ്രീനിവാസന്റെ സ്വന്തം ശൈലിയുടെ പ്രത്യേകത, മുഖ്യധാരാ നിയമങ്ങള്‍ ഭാവനാചാതുര്യത്തോടെ ലംഘിക്കാനും അതില്‍ വിജയം പ്രാപിക്കാനുമുള്ള പ്രതിഭാശക്തിയാണ്. വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയും അത്തരം ലംഘനങ്ങളായിരുന്നു. കാലം മടുപ്പിക്കാത്ത അവയുടെ ആസ്വാദ്യത രണ്ടു ചിത്രങ്ങളെയും മുഖ്യധാരാ സിനിമയിലെ ക്ലാസിക്കുകളാക്കുന്നുവെന്നാണ് എന്റെ വിശ്വാസം. – സക്കറിയ
സാഹിത്യത്തില്‍ ബഷീറിനും വി.കെ.എന്നിനും സാധിച്ചിരുന്ന ചിരിപ്പിക്കുള്ള സിദ്ധി സിനിമയില്‍ ശ്രീനിവാസനുമാത്രമേ ലഭിച്ചിട്ടുള്ളൂ. – സത്യന് അന്തിക്കാട്.
Reviews
There are no reviews yet.