Description
സിനിമയ്ക്കായി എഴുതപ്പെടുന്ന തിരക്കഥകള്‍ക്കു പകരം
ജീവിതംതന്നെ ചലച്ചിത്രവത്കരിക്കുന്നതിലൂടെ മനോഹരമായ
സിനിമയുണ്ടാക്കിയെടുക്കുകയാണ് സുദേവന്. എന്നാല്‍ അത് ജീവിതം കേവലമായി രേഖപ്പെടുത്തിവെക്കലായി പരിമിതപ്പെടുന്നുമില്ല.
ചെറിയ ചെറിയ സംഭവങ്ങളിലൂടെ കാലത്തിന്റെ ആന്തരികാര്‍ഥങ്ങള്‍
അന്വേഷിക്കുകയാണയാള് ചെയ്യുന്നത്. അന്വേഷിക്കുന്തോറും
കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് അയാളും കാണികളായ നമ്മളും
എടുത്തെറിയപ്പെടുന്നു.
– അവതാരികയില്‍ ജി.പി. രാമചന്ദ്രന്
CR No. 89, തട്ടുമ്പൊറത്തപ്പന്‍, വരൂ, രണ്ട്, പ്ലാനിങ് എന്നിങ്ങനെ
ചലച്ചിത്രാസ്വാദനത്തിന്റെ പതിവു ശീലങ്ങളെ അട്ടിമറിച്ച്
പുതിയ ദൃശ്യാനുഭവം സമ്മാനിച്ച സുദേവന്റെ
അഞ്ചു തിരക്കഥകളുടെ സമാഹാരം.
Reviews
There are no reviews yet.