Description
കെ.പി. കേശവമേനോനെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകളിൽ, ‘തന്റെ കണ്ണും ഊന്നുവടി’യുമായിരുന്ന എൻ. ശ്രീനിവാസൻ രചിച്ച ഓർമക്കുറിപ്പുകളുടെ പുസ്തകമാണ് മുന്നിൽ. സന്തതസഹചാരി എന്ന വാക്കിനെ അന്വർഥമാക്കും വിധം നീണ്ട വർഷങ്ങൾ കേശവമേനോനോടൊപ്പമുണ്ടായിരുന്ന ശീനിവാസൻ, ഏറെ വൈകിയാണെങ്കിലും അനിവാര്യമായി ഒരു ഗ്രന്ഥരചനയ്ക്കു തയ്യാറായത് എന്നെ സന്തോഷിപ്പിക്കുന്നു. ജീവിതാന്ത്യംവരെ മാനവസേവയ്ക്ക് ഉഴിഞ്ഞുവെച്ച ഒരു ജീവിതത്തിന്റെ പാഠപുസ്തകം വരുംതലമുറകളുടെ ഓർമകൾക്കു മുന്നിൽ തുറന്നു വെക്കേണ്ടതുണ്ട്.
– എം.ടി. വാസുദേവൻ നായർ
കെ.പി. കേശവമേനോന്റെ സന്തതസഹചാരിയായി ജീവിച്ച കാലത്തെ ഓർമക്കുറിപ്പുകൾ. കേശവമേനോന്റെ ആത്മകഥയിൽ രേഖപ്പെടുത്താതെ പോയ ജീവിതമുഹൂർത്തങ്ങൾ ഈ പുസ്തകത്തെ ചൈതന്യവത്താക്കുന്നു; ഒപ്പം ഒരു കാലത്തിന്റെ അടയാളപ്പെടുത്തലും.
Reviews
There are no reviews yet.