Description
‘ശത്രുവിനെ നീ വെറുക്കാന്‍ തുടങ്ങുന്നതോടെ നിന്റെ ദിനരാത്രങ്ങളുടെ നിയന്ത്രണം നീ അവനെ ഏല്പിച്ചുകഴിഞ്ഞു. നിനക്കു മുകളില്‍ അവന് അധികാരം സ്ഥാപിച്ചുകഴിഞ്ഞു. വെറുക്കപ്പെടുന്ന ശത്രുവിന് നിന്റെ
മുന്നില്‍ വരേണ്ടതില്ല. നീ എപ്പോഴും അവന്റെ മുന്നിലായിരിക്കും. അവനുവേണ്ടിയും നീ അവനെക്കുറിച്ച് ആലോചിച്ചുകൊണ്ടേയിരിക്കും. ശത്രു ജയിക്കുന്നത് നീ തനിച്ചിരിക്കുമ്പോഴും അവന് നിന്നില്‍ നിറയാന്‍ തുടങ്ങുമ്പോഴാണ്…’
അനീതിയുടെ പെരുമഴയിലും നന്മയുടെ വെളിച്ചം കെടാതെ സൂക്ഷിച്ച വിശുദ്ധ ജെറിയയിലൂടെ നന്മതിന്മകളുടെ പുതുവായന നിര്‍വഹിക്കുന്ന നോവല്‍. പാരമ്പര്യശൈലിയില്നിന്നും വിട്ടുമാറിയുള്ള ആഖ്യാനവും മലയാളത്തിന് അത്ര പരിചിതമല്ലാത്ത ആശയവുംകൊണ്ട് വിസ്മയം ജനിപ്പിക്കുന്ന പുസ്തകം.
Reviews
There are no reviews yet.