Description
എന്റെ ചുറ്റും ചരിത്രസംഭവങ്ങള്‍ വലംവച്ചിട്ടില്ല. എന്റെ വാക്കുകള്‍ക്ക് സമകാലീനജനതയുടെ ശ്രദ്ധ പിടിച്ചെടുക്കാനുള്ള നൈര്മ്മല്യമോ മൂല്യകാന്തിയോ ഒന്നുമില്ല. തപസ്സിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുവാന്‍ ശ്രമിച്ചെങ്കിലും ഒരു തുളസീദാസിന്റെയയോ കബീര്‍ദാസിന്റെയോ സെന്റ് ഫ്രാന്‍സിസിന്റെയോ അമലകാന്തി എന്റെ ആത്മാവില്‍ ഒളിപൂണ്ടു നില്ക്കുന്നില്ല. അങ്ങിനെയുള്ള ഒരു നിസ്സാരന് എന്തിന് ഒരു ആത്മകഥയെഴുതി എന്നു ചോദിച്ചാല്‍ ഒരു ഉത്തരമേയുള്ളൂ… ഒരുവന് മറ്റൊരുവനെ ചൂണ്ടിക്കാണിച്ച് പരിഹാസം ഊറിനില്ക്കുന്ന ചിരിയോ ദൈന്യതയുളവാക്കുന്ന അനുകമ്പയോ കാണിക്കുന്നതിലും നല്ലതാണ് തന്നെത്തന്നെ ഒരു നിമിത്തമാക്കിക്കൊണ്ട് മനുഷ്യജീവിതം അവനറിയാതെത്തന്നെ ഒരു നിമിത്തമാക്കിക്കൊണ്ട് മനുഷ്യജീവിതം അവനറിയാതെത്തന്നെ എത്രയോപ്രാവിശ്യം ഇടറി ഇരുളില്‍ വീണുപോകും എന്ന് മറ്റുള്ളവര്‍ക്ക് ദൃഷ്ടാന്തമാക്കിക്കൊടുക്കുന്നത്.
Reviews
There are no reviews yet.