Description
മനുഷ്യവര്‍ഗത്തിന് മാത്രം സിദ്ധിച്ച വരപ്രസാദമാണ് രതിയുടെ മനോഹരമായ ഉദാത്തീകരണങ്ങളെന്ന് കരുതുകയും രതിസാക്ഷാത്്കാരങ്ങള് തീര്‍ക്കുന്ന സ്വര്‍ഗങ്ങള്‍ എന്നെന്നും നിനില്ക്കണേ എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ആത്മപ്രകാശനമാണ് ക്രിമിനല്‍ കുറ്റമാകുന്ന രതി. ഈ സമാഹരത്തിലെ ഇതരലേഖനങ്ങളിലും കലാപത്തിന്റെ സൂക്ഷ്മമുദ്രകള്‍ കാണാം. സമകാലിക ജീവിതത്തിന്റെ വിഹ്വലതകളില്‍ നിന്ന് കെ.പി.രാമനുണ്ണി പ്രണയത്തിന്റെ ആര്‍ദ്രതയും സ്നേഹത്തിന്റെ ദാര്‍ഢ്യവും തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നു. മാധവിക്കുട്ടിയുടെ മതമാറ്റം, നിരീശ്വരവാദത്തിലെ ഈശ്വരന്, വലിയ പൊന്നാന്നി, ബെഞ്ചമിന്‍ സഫാനിയ തുടങ്ങി വേറെയും ലേഖനങ്ങള്‍. മൗലികതയും ആര്‍ജ്ജവും സാമാന്യരൂപത്തില്നിന്ന് വേറിട്ടുനില്‍ക്കുന്ന നിരീക്ഷണങ്ങളാണിവയെല്ലാം.
Reviews
There are no reviews yet.