Description
ഹൃദയത്തിന്റെ കണ്ണാടിപ്പാളികളിൽ അരിപ്പിറാവുകൾ വന്നു
കൊത്തിക്കൊണ്ടിരിക്കുന്നു. യുഗങ്ങളായി കാത്തിരിക്കുകയായിരുന്നു.
ശബ്ദങ്ങളിൽ മുഴുവൻ നിന്റെ ഗന്ധമായിരുന്നു…
പ്രണയത്തിന്റെ കൊടുങ്കാറ്റിലുലയുകയാണ് ചോലവൃക്ഷങ്ങൾ.
ഭൂമിയുടെ കന്യാസ്‌മിതങ്ങളും ആകാശത്തിന്റെ ചന്ദ്രകാന്തിയും
സമുദ്രത്തിന്റെ ചിത്രാക്ഷരികളും ഞാൻ കാട്ടിത്തരാം.
നീ എന്നെ ഹൃദയത്തോട് ചേർത്ത് പിടിക്കൂ…
ദൈവത്തിന് ഒരു പൂവ്, ഭൂമിയിലെ വീട്, പ്രണയകാലം, ഓർമ ആൽബം തുറക്കുന്നു, ചന്ദ്രനിൽ ഒരു മുയലുണ്ട്, ചിദാകാശത്തിലെ ചിത, എന്റെ അയൽക്കാരി, ബാബുരാജ്… തുടങ്ങി പ്രണയമെന്ന വികാരത്തിന്റെ കൊടുംചൂടിൽ ഉരുകിയൊലിച്ചുപോകുന്ന മനസ്സുകളുടെ മധുരനൊമ്പരങ്ങളെയും വിഹ്വലതകളെയും അതീവ ഹൃദ്യതയോടെ ഇഴചേർത്തുവെച്ച് ഇരുപത്തിയേഴ് രചനകൾ.
വി.ആർ. സുധീഷിന്റെ പ്രണയകഥകളുടെ സമാഹാരം.
അഞ്ചാം പതിപ്പ്