Description
കന്നടഭാഷയില്‍ സാര്‍വ്വത്രികമായ അംഗീകാരം നേടിയ പ്രശസ്ത നോവലാണ് ഭുജംഗയ്യന്റെ ദശാവതാരങ്ങള്‍. മാദള്ളിഗ്രാമത്തിലെ അത്ഭുതമായിരുന്നു ഭുജംഗയ്യന്‍. ദരിദ്രനായാണ് അയാള്‍ ജനിച്ചത്. തെണ്ടിത്തിരിഞ്ഞു നടന്നു. അപ്പോഴൊന്നും ആ മനസ്സില്‍ ശുഭാപ്തി വിശ്വാസം അസ്തമിച്ചിരുന്നില്ല. ഉത്സാഹം അയാളെ മന്നോട്ടു നയിച്ചു. ഭാഗ്യദേവത ഭുജംഗയ്യനെ തേടിയെത്തി. പെട്ടെന്നാണയാള്‍ സമ്പന്നനും പ്രമാണിയുമായി വളര്‍ന്നത്. എന്നാല്‍ അതെല്ലാം ഒരു സ്വപ്‌നത്തിലെന്നപോലെ അവസാനിക്കുകയും ചെയ്തു.
മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന നോവലിസ്റ്റ് ഒരു ഗ്രാമത്തിലെ ജീവചൈതന്യത്തെ, അവിടത്തെ പ്രതിജനഭിന്നമായ ജീവിതപ്രശ്‌നങ്ങളെ, യാഥാര്‍ത്ഥ്യത്തോടെ ചിത്രീകരിക്കുന്നു. ഇത് ഒരു കാലഘട്ടത്തിന്റെ കഥകൂടിയാണ്.
വിവര്‍ത്തനം: എ.വി.എം. നാരായണന്‍
Reviews
There are no reviews yet.