Description
ഇപ്പോള്‍ ഒരു ഡെക്കാന്‍ ഗ്രാമത്തെ മുഴുവന്‍
വഹിച്ചാണു ബസ് കുതിക്കുന്നത് . പരുത്തിയും
സൂര്യകാന്തിയും ചോളവും വിളഞ്ഞ വയലുകളിലേക്കുതന്നെ ഞാന്‍ നോക്കിയിരുന്നു. ഇടയ്ക്കിടെ കുന്നുകള്‍ പ്രത്യക്ഷപ്പെടുന്നു. അവയ്ക്കുമേല്‍ കോട്ടപോലെ ഉയര്‍ന്നുനില്‍ക്കുന്ന പാറകള്‍.
ഒരു കേവല സൗന്ദര്യാരാധകനെപ്പോലെ
ആ കാഴ്ചകളില്‍ ആണ്ടിരിക്കവേ ഭീമപ്പ എന്നെ
തൊട്ടുവിളിച്ചു. ഇനി ഒരിക്കലും കാണാനിടയില്ലാത്ത യാത്രക്കാരനാണ്് ഞാനെന്നുപോലും മറന്ന്
ചിരകാലസുഹൃത്തിനെപ്പോലെ സംസാരിച്ചു
തുടങ്ങുന്നു…
അലഞ്ഞുനടക്കുന്നവന്റെ പുസ്തകമാണിത്.
ഇന്ത്യയുടെ നാഡീഞരമ്പുകളിലൂടെയുള്ള
അലച്ചില്‍. വിഹ്വലതകളും, സാന്ത്വനവും
പ്രതീക്ഷയും നല്‍കുന്ന കാഴ്ചകളെ ഭദ്രമായി
കോര്‍ത്തെടുക്കുന്ന വാക്കുകള്‍.
ഇന്ത്യന്‍ ഗ്രാമങ്ങളുടെയും തെരുവുകളുടെയും
നേര്‍ക്കാഴ്ച നല്‍കുന്ന അപൂര്‍വാനുഭവം.
Reviews
There are no reviews yet.