Description
ബ്രാഹ്മണനും വിക്രമാദിത്യ സദസിലെ മഹാപണ്ഡിതനുമായിരുന്നു വരരുചി. അദ്ദേഹത്തിന് പഞ്ചമി എന്ന പറയ കന്യകയെ വിവാഹം കഴിക്കേണ്ടിവന്നു. ബ്രാഹ്മണന് പറയ സ്ത്രീയില്‍ പന്ത്രണ്ടു മക്കളുണ്ടായി. തന്റെ മക്കളെ നോക്കി വളര്‍ത്താനുളള ഭാഗ്യം പഞ്ചമിക്കുണ്ടായില്ല. കുട്ടികള്‍ ഓരോ ദിക്കില്‍, ഓരോ ജാതിയില്‍ വളര്‍ന്നു. ‘പറയിപെറ്റ പന്തിരുകുലം’ ഇവിടെനിന്നും ഉല്‍ഭവിക്കുന്നു. ഒരു മിത്തിന് കാലഘട്ടത്തിന്റെ പരിണാമ പ്രക്രിയയിലൂടെ രൂപം നല്‍കുകയാണ് ശ്രീ.പി.നരേന്ദ്രനാഥ്. ‘പറയിപെറ്റ പന്തിരുകുലം’ എന്ന ഈ നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസാണ്.
Reviews
There are no reviews yet.