Description
ചെറുശ്ശേരി നമ്പൂതിരിയാൽ രചിക്കപ്പെട്ട കൃഷ്ണഗാഥ
“മലയാളഭാഷയിലെ മഹനീയങ്ങളായ കാവ്യങ്ങളിൽ അഗ്രിമസ്ഥാനത്തെ അർഹിക്കുന്നത് ഏതാണെന്നുള്ള ചോദ്യത്തിന് സഹൃദയന്മാർ ഏകകണ്ഠമായി നൽകുന്ന ഉത്തരം ‘കൃഷ്ണഗാഥ’യെന്നായിരിക്കും. നമ്മുടെ സാഹിത്യനഭോവീഥിയിൽ ഭാസുരങ്ങളായ പല ജ്യോതിർഗോളങ്ങളേയും സമീക്ഷിക്കാവുന്നതാണ്. എന്നാൽ, പരിപൂർണമായ ശരച്ചന്ദ്രബിംബം “ഏകമേവാദ്വിതീയ’മായി മാത്രമേ അവിടെ പ്രകാശിക്കുന്നുള്ളൂ. അത് കൃഷ്ണഗാഥയല്ലാതെ മറ്റൊന്നുമല്ല എന്ന് ഏതു സഹൃദയനും സധൈര്യം സമർഥിക്കുവാൻ സാധിക്കുന്നതാണ്.”
‘കേരളസാഹിത്യചരിത’ത്തിൽ മഹാകവി ഉള്ളൂർ
മലയാളഭാഷയിലെ ഭക്തികാവ്യങ്ങളിൽ സർവാതിശായിയായി നിലകൊള്ളുന്ന ഈ രചനയിൽ ശ്രീകൃഷ്ണന്റെ ജനനം, ബാലലീലകൾ, ദുഷ്ടനിഗ്രഹം, സജ്ജനപരിപാലനം എന്നിങ്ങനെയുള്ള അവതാരകഥകളാണ് പ്രതിപാദിക്കപ്പെടുന്നത്. ഭഗവൽഭക്തി വർധിപ്പിക്കുന്ന സ്തുതികളും വേദാന്തചിന്തകളും ചേർത്തുകോർത്ത കാവ്യമാലികയാണിത്.
Reviews
There are no reviews yet.