Description
കേരളത്തിന്റെ വിഭവങ്ങള്‍ ദേശങ്ങള്‍ക്കപ്പുറം പ്രസിദ്ധമായിത്തീര്ന്നിരിക്കുന്നു. ഇവിടുത്തെ തനിമയുള്ള വെജിറ്റേറിയന്‍-നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളുടെ സ്വാദറിയാനും പാകം ചെയ്യുന്ന രീതി അറിയാനും മറ്റു സംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ള ഒരു പാടു പേര് യാത്ര ചെയ്തെത്തുന്നു. നമ്മുടെ ഓരോ പ്രദേശത്തിനും അതിന്റേതായ സ്വന്തം പാചകരീതിയുണ്ട്. മലബാറിലേതുപോലെയല്ല തിരുവിതാംകൂറില്‍. തലശ്ശേരിയിലെ ബിരിയാണിയല്ല കൊച്ചിയില്‍. അത്തരം ദേശത്തനിമകളില് വളരെ പ്രാധാന്യമുള്ളതാണ് കുട്ടനാടന്‍ വിഭവങ്ങള്‍. തീന്മേശയില് ഇടയ്ക്കെങ്കിലും ഒരു വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കാത്തവരാരുണ്ട്? അവര്‍ക്കായി ഇതാ കൊതിയൂറും കുട്ടനാടന്‍ വിഭവങ്ങള്‍ അണിയിച്ചൊരുക്കുന്നു. ലോകത്തെ പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകളില്‍ പരിശീലനം നേടിയ രണ്ടു സീനിയര്‍ മലയാളി ഷെഫുമാര്‍ കുട്ടനാടന്‍ വിഭവങ്ങളെ അവയുടെ തനിമ നിലനിര്‍ത്തിക്കൊണ്ടുതന്നെ അവതരിപ്പിക്കുന്നു.
Reviews
There are no reviews yet.