Description
പുതിയ തലമുറയിലെ മാതാപിതാക്കള്‍ പലപ്പോഴും പരാതിപ്പെടാറുണ്ട്, തങ്ങളുടെ മക്കള്‍ക്ക് പൊതുവേ പെരുമാറാന്‍ അറിയില്ലന്ന്. കൂട്ടുകുടുംമ്പമായീ താമസിച്ചിരുന്ന മുന്‍ തലമുറകളില്‍ അങ്ങനെയൊരു പ്രശ്നം ഉണ്ടായിരുന്നില്ല. അന്ന് കുട്ടികള്‍ക്ക് കളിക്കാനും കഥ പറയാനും പങ്കുവയ്കാനും ഒക്കെയുള്ള അവസരങ്ങളുണ്ടായിരുന്നു. നമ്മുടെ നാട്ടുകഥകള്‍, എൈതിഹ്യങ്ങള് എന്നിവ അവര്‍ക്ക് മനപ്പാഠമായിരുന്നു. അതിലൂടെ പകര്‍ന്നുകിട്ടിയ സര്ഗാത്മതകയും ആത്മധൈര്യവും അവരുടെ മുതല്‍ക്കൂട്ടായിരുന്നു. കമ്പ്യൂട്ടറുകള്ക്കുമുന്നില് സമയം ചെലവഴിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് വികാരവും വിചാരവുമില്ലാത്ത സൂപ്പര്മാന് കഥകളാണ് പരിചയം. അവര്‍ക്കായി ഭാവനയും സര്‍ഗശേഷിയും ഉണര്‍ത്തുന്ന, നാടിന്റെ ഗന്ധവും വീര്യവുമുള്ള കഥകള്‍. ഈ അവധിക്കാലവായനയ്ക്ക് കുട്ടികള്‍ക്ക് ഒരു കഥാസമാഹാരം. കതിവന്നുര് വീരന്, കടാങ്കോട് മാക്കം, മുച്ചിലോട്ട് ഭഗവതി, ശ്രീമുത്തപ്പന്‍ തുടങ്ങി പ്രശസ്തമായ 10 തെയ്യം കഥകള്‍.
Reviews
There are no reviews yet.