Book Jeevithavijyathinte Rasathanthram
Book Jeevithavijyathinte Rasathanthram

ജീവിതവിജയത്തിന്റെ രസതന്ത്രം

125.00

In stock

Author: Jobin S Kottaram Category: Language:   Malayalam
ISBN 13: Edition: 1 Publisher: Dolphin
Specifications Pages: 0 Binding:
About the Book

ജീവിതവിജയം നേടാന്‍ വ്യക്തിജീവിതത്തിലും തൊഴില്‍ മേഖലയിലും സാമൂഹിക ജീവിതത്തിലും ഓരോരുത്തരും പിന്തുടരേണ്ട ജീവിതശൈലി ഉദാഹരണസഹിതം വിശദമാക്കുന്ന പുസ്തകം. ജീവിതവിജയം നേടാനാവശ്യമായ ഘടകങ്ങളെക്കുറിച്ച് ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. മറഞ്ഞു കിടക്കുന്ന കഴിവുകള്‍ തിരിച്ചറിഞ്ഞ് ദുര്‍ബലരെയും ജീവിതവിജയത്തിലേക്ക് കൈപിടിച്ചു യര്‍ത്തുന്ന ഗ്രന്ഥം.

The Author

സെബിന്റെ ഇളയ സഹോദരന്‍. ചങ്ങനാശ്ശേരി എസ്.ബി കോളേജില്‍നിന്ന് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റില്‍ എം.ബി.എയും ഡല്‍ഹിയില്‍നിന്ന് ജേര്‍ണലിസത്തില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടി. ഏഷ്യാനെറ്റിലെ വിജയമന്ത്ര, സൂര്യാ ടി.വിയിലെ പൊന്‍പുലരി, ശാലോം ടി.വിയിലെ ബീ പോസിറ്റീവ് എന്നീ പരിപാടികളിലൂടെയും മാതൃഭൂമി തൊഴില്‍വാര്‍ത്തയിലെ സക്‌സസ് മന്ത്ര, കന്യകയിലെ പേഴ്‌സനാലിറ്റി പ്ലസ്, മംഗളം വാരികയിലെ പെരുമാറ്റ മര്യാദകള്‍, കുടുംബജ്യോതിസിലെ കരിയര്‍ സ്‌കോപ് എന്നീ പംക്തികളിലൂടെയും ഓള്‍ ഇന്ത്യാ റേഡിയോയിലെ പ്രഭാഷണ പരമ്പരകളിലൂടെയും അനേകര്‍ക്കു പ്രചോദനമേകുന്ന ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ട്രെയ്‌നര്‍. എന്‍.ഡി ടി.വി, സി.എന്‍.എന്‍--ഐ.ബി.എന്‍, ഐ.സി.ഐ.സി.ഐ ബാങ്ക്, അവീവ തുടങ്ങിയ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. വ്യക്തിത്വവികസനത്തിലൂടെ ജീവിതവിജയമാണ് ആദ്യകൃതി. സഹോദരന്‍ സെബിനുമായി ചേര്‍ന്നെഴുതിയ കൃതികളാണ് ജീവിതത്തിലെ തോല്‌വികളെ എങ്ങനെ വിജയങ്ങളാക്കാം, ജോലിയിലെ സംഘര്‍ഷങ്ങളെ എങ്ങനെ നേരിടാം, മനോഭാവങ്ങളെ മാറ്റൂ; ജീവിതവിജയം നേടാം, കരിയറില്‍ വിജയിക്കാം എന്നിവ. ഇപ്പോള്‍ മൈന്‍ഡ് മെഷീന്‍ എന്ന ഹ്യൂമന്‍ റിസോഴ്‌സസ് സ്ഥാപനത്തിന്റെ സി.ഇ.ഒ ആണ്. ഭാര്യ: ക്രിസ്റ്റി. ജെ. കൊട്ടാരം. വിലാസം: കൊട്ടാരം വീട്, മലകുന്നം പി.ഒ. കോട്ടയം. ഇ. മെയില്‍: jskottaram@gmail.com.

Description

ജീവിതവിജയം നേടാന്‍ വ്യക്തിജീവിതത്തിലും തൊഴില്‍ മേഖലയിലും സാമൂഹിക ജീവിതത്തിലും ഓരോരുത്തരും പിന്തുടരേണ്ട ജീവിതശൈലി ഉദാഹരണസഹിതം വിശദമാക്കുന്ന പുസ്തകം. ജീവിതവിജയം നേടാനാവശ്യമായ ഘടകങ്ങളെക്കുറിച്ച് ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു. മറഞ്ഞു കിടക്കുന്ന കഴിവുകള്‍ തിരിച്ചറിഞ്ഞ് ദുര്‍ബലരെയും ജീവിതവിജയത്തിലേക്ക് കൈപിടിച്ചു യര്‍ത്തുന്ന ഗ്രന്ഥം.

Additional information

Dimensions125 cm

Reviews

There are no reviews yet.

Add a review

Jeevithavijyathinte Rasathanthram
You're viewing: Jeevithavijyathinte Rasathanthram 125.00
Add to cart