Description
രണ്ടായിരം കൊല്ലങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ ആവിഷ്കൃതങ്ങളായിരുന്ന എല്ലാ വിജ്ഞാനശാഖകളിലും പരിജ്ഞാനം നേടുകയും രണ്ടായിരം കൊല്ലത്തിന് ശേഷം ഇന്നും വേണ്ടത്ര വെളിപ്പെട്ടുകഴിഞ്ഞിട്ടില്ലാത്ത മനുഷ്യജീവിതരഹസ്യങ്ങളെ ഭാവനാവൈദഗ്ദ്ധ്യത്താല് മനസ്സിലാക്കുകയും ഇന്ത്യാരാജ്യത്തെയാകെ കരതലാമലകം പോലെ കണ്ടറിയികയും ചെയ്ത മഹാകവി കാളിദാസന്റെ വിശിഷ്ടകൃതികള്‍ക്ക് ശുദ്ധപാഠങ്ങളോടെ, മൂലപ്രക്ഷിപ്തവിവേചനത്തോടെ കുട്ടികൃഷ്ണമാരാര് രചിച്ച പരിഭാഷാവ്യാഖ്യാനങ്ങള് സര്വ്വസമ്മതിയാര്ജ്ജിച്ചതാണ്. പ്രൗഢസുന്ദരങ്ങളായ ആ പ്രസിദ്ധീകരണങ്ങള്‍ ആകാംക്ഷയോടെ കാത്തിരുന്നവര്‍ക്ക് കുമാരസംഭവം, മേഘസന്ദേശം എന്നിവയെത്തുടര്‍ന്ന് ഇതാ രഘുവംശവും മാരാര്‍സാഹിത്യപ്രകാശം പ്രസിദ്ധീകരിച്ചിരിക്കുന്നു.
ഗദ്യപരിഭാഷ: കുട്ടികൃഷ്ണമാരാര്
Reviews
There are no reviews yet.