Description
ഗുത്തിനി ഹാലിട്ട ലിത്താപ്പോ
സഞ്ചിനി ബാലിക്ക ലുട്ടാപീ
ഹാലിത്ത മാണിക്ക ലിഞ്ചല്ലോ
സങ്കര ബാഹ്നതുലീപി
ഹുഞ്ചിനി ഹീലത്ത ഹുത്താലോ
ഫാനത്ത ലാക്കിടി ജിംബാലോ
ബഷീറിന്റെ ഒരു രചനയാണിത്. ഏതു ഭാഷയാണിത്? ഏതു ഭാഷയായാലെന്ത് നല്ല ഈണത്തില്‍ പാടിനോക്കാം. നല്ല രസമല്ലേ. ഭാഷയുടെ കാര്യംപോലും ഇത്രയേ ഉള്ളെന്നോ, ഇങഅങനെ പല അദ്ഭുതങ്ങളും ബഷീര്‍ കാട്ടിയിട്ടുണ്ടല്ലോ. ഛട്പുക്കോന്ന്, കറുക് പൊതിനോന്ന്, ഡിം ഇങ്ങനെ എത്രയോ പ്രയോഗങ്ങള്‍. വലിയ ഗാംഭീര്യവും അര്‍ത്ഥവ്യാപ്തിയുമുള്ള പദങ്ങള്‍ നിരയൊപ്പിച്ചു ഘടിപ്പിച്ചാലേ സാഹിത്യമാകൂ എന്നൊന്നും ബഷീറിനു വിചാരമില്ലായിരുന്നു. മലയാള സാഹിത്യത്തിലെ ഇതിഹാസമായി മാറിയ ബഷീറിനെക്കുറിച്ച് അനിയന് അബുവിന്റെ ഓര്‍മ്മകള്‍.
തയ്യാറാക്കിയത് : കിളിരൂര്‍ രാധാകൃഷ്ണന്
Reviews
There are no reviews yet.