Description
മലയാളസിനിമയിലെ വിപ്ലവഭൂതകാലത്തിലേക്ക് ആഴമേറിയ സഞ്ചാരം. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയസ്മൃതികളെ ചലച്ചിത്രങ്ങളിലൂടെ പുനര്‍വായിക്കാനുള്ള വ്യത്യസ്തമായ ശ്രമം.
നക്‌സലൈറ്റ് ശരീരങ്ങളാല്‍ ഇപ്പോഴും ഭൂതാവേശിതമാകുന്ന കേരളീയ സമൂഹത്തില്‍ എഴുപതുകളെത്തുടര്‍ന്നുണ്ടായ സിനിമകള്‍ എന്തു ദൗത്യമാണ് നിര്‍വഹിക്കുന്നതെന്ന് നാം അന്വേഷിക്കേണ്ടതുണ്ട്. അതേസമയം ശരീരം ചരിത്രമാകുകയും ചരിത്രം കേവലം ഗൃഹാതുരത്വമാകുകയും ചെയ്യുന്ന വിചിത്രപ്രക്രിയയ്ക്കിടയില്‍ ചലച്ചിത്രാഖ്യാനങ്ങളുടെ സ്ഥാനമെന്തെന്നുകൂടി നാം ആലോചിക്കേണ്ടതുണ്ട്. ഇത്തരം ആലോചനകള്‍ക്ക് ഒരു വേദിയായി മാറുമെങ്കില്‍ ഉടലില്‍ കൊത്തിയ ചരിത്രസ്മരണകള്‍ എന്ന ഈ പുസ്തകം അതിന്റെ ദൗത്യം നിറവേറ്റിയെന്നു പറയാം.-ഡോ. വി.സി. ഹാരിസ്




Reviews
There are no reviews yet.